Subscribe Posts | Comments

Friday, July 2, 2010

ഉദാരവല്‍ക്കരണവും ഗാന്ധിയന്‍ രീതികളും: വളര്‍ച്ചക്കൊപ്പം സാമൂഹ്യനീതി

ലോകസമ്പദ്‌വ്യവസ്ഥയിലെ ആഗോളവത്‌കരണത്തിന്റെയും ആഗോളവിപണിയിലെ ഇന്ത്യയുടെ അര്‍ത്ഥപൂര്‍ണമായ ഇടപെടലിന്റെ ആവശ്യകതയുടെയും പശ്ചാത്തലത്തില്‍ സാമ്പത്തിക പരിഷ്‌കാരത്തെപ്പറ്റി രാഷ്‌ട്രീയമണ്‌ഡലത്തിലാകമാനം തുടങ്ങിയ ചര്‍ച്ചകള്‍ ഇപ്പോഴും തുടരുകയാണ്‌. രാഷ്‌ട്രനിര്‍മ്മിതിയുടെ ഈ അടിസ്ഥാനപ്രശ്‌നത്തെ ഇന്ത്യ എങ്ങനെ നേരിടണമെന്നതിനെക്കുറിച്ച്‌ വിവിധ രാഷ്‌ട്രീയപ്പാര്‍ട്ടികള്‍ തമ്മിലും രാഷ്‌ട്രീയപ്പാര്‍ട്ടികള്‍ക്കുള്ളില്‍ത്തന്നെയും ഉണ്ടായ ലളിതമായതുമുതല്‍ അതീവ രൂക്ഷമായതുവരെയുള്ള അഭിപ്രായവ്യത്യാസങ്ങള്‍ക്ക്‌ ഇപ്പോഴും പരിഹാരമായിട്ടില്ല.
അഭിപ്രായ സമന്വയം ഒരിക്കലും സാധ്യമാകാതെ തുടരുമ്പോള്‍ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ചിലപ്പോഴൊക്കെ നിര്‍ബാധം ഒഴുകുകയും മറ്റുചിലപ്പോള്‍ തടഞ്ഞുനില്‍ക്കുകയും ചെയ്യുന്നു. ചിലപ്പോഴാകട്ടെ ചില സ്ഥാപിതതാല്‍പ്പര്യക്കാര്‍ സാമ്പത്തിക പരിഷ്‌കാരത്തിന്റെ ദിശതന്നെ മാറ്റി സ്വന്തം വഴിയേ കൊണ്ടുപോകുന്നു. ഇതിനൊക്കെ നേതൃത്വം നല്‍കുന്നവര്‍ പെട്ടെന്ന്‌ ധനവാന്മാരാകുകയും സാധാരണക്കാരന്‍ ആശയക്കുഴപ്പത്തിലാവുകയും ചെയ്യുന്നു. തങ്ങളുടെ ജീവിതത്തെ ശരിക്കും ബാധിക്കുന്നതെന്തെന്നറിയാതെ തീരുമാനമെടുക്കാനാകാതെ കുഴങ്ങുകയാണ്‌ ഇന്ത്യയിലെ ദരിദ്ര ജനവിഭാഗം.

ഇത്തരമൊരു സാഹചര്യത്തില്‍ രാഷ്‌ട്രത്തിന്‌ എല്ലായ്‌പ്പോഴും തിരിച്ചറിവിന്‌ ഒരിടമുണ്ട്‌. നമ്മുടെ രാഷ്‌ട്രപിതാവായ മഹാത്മാഗാന്ധി മുന്നോട്ടുവച്ച ശക്തമായ ആശയപ്രമാണങ്ങള്‍. ആ അടിസ്ഥാനപ്രമാണങ്ങളില്‍ ഒരെണ്ണം, സ്വതന്ത്രഭാരതത്തിന്റെ ഭരണാധികാരികള്‍ എടുക്കുന്ന ഓരോ
ഗാന്ധിജി പറഞ്ഞു: "ശക്തരായവര്‍ക്ക്‌ അശക്തരുടെ ചെലവില്‍ സ്വത്ത്‌ വാരിക്കൂട്ടുന്നതിന്‌ സഹായിക്കുന്ന സാമ്പത്തികശാസ്‌ത്രം ഏതായാലും അത്‌ തെറ്റും കപടശാസ്‌ത്രവുമാണ്‌. മറിച്ച്‌ ശരിയായ സാമ്പത്തികശാസ്‌ത്രം സാമൂഹ്യനീതിക്കുവേണ്ടി നിലകൊള്ളുന്നതാണ്‌. അത്‌ ഏറ്റവും അശക്തരായവരുള്‍പ്പെടെ എല്ലാവരുടെയും നന്മക്കുവേണ്ടി നിലകൊള്ളുന്നു".
ഈ ഉപദേശത്തെയാണ്‌ മറ്റുപലതിനെയും പോലെ ഇന്ത്യയുടെ ഭരണവര്‍ഗം സൗകര്യപൂര്‍വം മറന്നുപോവുകയോ മറികടക്കുകയോ ചെയ്‌തശേഷം ഗാന്ധിജയന്തി ദിനത്തിലും സമാധിദിനത്തിലും ഓര്‍ത്തെടുക്കുന്നത്‌.
തീരുമാനവും രാജ്യത്തെ ദരിദ്രരില്‍ ദരിദ്രരായവരെ എങ്ങനെ ബാധിക്കും എന്നതിനെ അടിസ്ഥാനമാക്കിയാവണം എന്നതായിരുന്നു. ഗാന്ധിജിയെ സംബന്ധിച്ചിടത്തോളം എല്ലാവരുടെയും കണ്ണുനീര്‌ തുടയ്‌ക്കാന്‍ കഴിയുന്നില്ലെങ്കില്‍ നമ്മുടെ രാഷ്‌ട്രപദവിക്ക്‌ അര്‍ത്ഥമില്ല.
ഗാന്ധിജി പറഞ്ഞു: "ശക്തരായവര്‍ക്ക്‌ അശക്തരുടെ ചെലവില്‍ സ്വത്ത്‌ വാരിക്കൂട്ടുന്നതിന്‌ സഹായിക്കുന്ന സാമ്പത്തികശാസ്‌ത്രം ഏതായാലും അത്‌ തെറ്റും കപടശാസ്‌ത്രവുമാണ്‌. മറിച്ച്‌ ശരിയായ സാമ്പത്തികശാസ്‌ത്രം സാമൂഹ്യനീതിക്കുവേണ്ടി നിലകൊള്ളുന്നതാണ്‌. അത്‌ ഏറ്റവും അശക്തരായവരുള്‍പ്പെടെ എല്ലാവരുടെയും നന്മക്കുവേണ്ടി നിലകൊള്ളുന്നു".
ഈ ഉപദേശത്തെയാണ്‌ മറ്റുപലതിനെയും പോലെ ഇന്ത്യയുടെ ഭരണവര്‍ഗം സൗകര്യപൂര്‍വം മറന്നുപോവുകയോ മറികടക്കുകയോ ചെയ്‌തശേഷം ഗാന്ധിജയന്തി ദിനത്തിലും സമാധിദിനത്തിലും ഓര്‍ത്തെടുക്കുന്നത്‌. രാഷ്‌ട്രങ്ങള്‍ക്ക്‌ റെഡ്‌ബുക്കുകളെയോ ലെനിന്റെ വാക്കുകളെയോ എഴുതപ്പെടാത്ത ഭരണഘടനയെയോ മാര്‍ഗദര്‍ശിയായി പിന്‍പറ്റാമെങ്കില്‍ എന്തുകൊണ്ടാണ്‌ നമ്മള്‍ ഭാരതീയര്‍ക്ക്‌ തന്റെ രാഷ്‌ട്രത്തിലെ ജനങ്ങളെ സേവിക്കുന്നത്‌ ഇതിഹാസതുല്യമായ സ്വജീവിതത്തിന്റെ പ്രധാന സന്ദേശമായി കാത്തുസൂക്ഷിച്ച്‌ അവരെ മനസ്സിലാക്കിയ ആ ഭാരതീയബിംബത്തിന്റെ ബുദ്ധിയെ പിന്തുടര്‍ന്നുകൂടാ?

ഗാന്ധിയന്‍ രീതികള്‍
ഈ ഗാന്ധി പരീക്ഷയെ ഉദാരവല്‍ക്കരണം പോലെ ദേശീയ പരിഗണനയര്‍ഹിക്കുന്ന നയങ്ങളില്‍ പലതിലും ഉപയോഗിക്കാന്‍ കഴിയുമെന്ന്‌ എനിക്കുറപ്പുണ്ട്‌. പൊതുവില്‍ ഈ ഉദാരവല്‍ക്കരണത്തെ നാം അനിവാര്യമായി ഉള്‍ക്കൊള്ളേണ്ടതുണ്ട്‌. കാരണം-
1) അത്‌ മത്സരം വര്‍ദ്ധിപ്പിക്കുകയും അങ്ങനെ ഉപഭോക്താക്കള്‍ക്ക്‌ കുറഞ്ഞ വിലയില്‍ ഉന്നതനിലവാരത്തിലുള്ള സാധനസാമഗ്രികള്‍ നല്‍കുകയും ചെയ്യുന്നു.
2) അത്‌ സാമ്പത്തിക പ്രവര്‍ത്തനങ്ങളിലെ ഉദ്യോഗസ്ഥ മേധാവിത്വം അവസാനിപ്പിക്കുകയും, ഗവണ്‍മെന്റിന്റെ വലിപ്പം കുറക്കുകയും സംരംഭകത്വത്തിനും വ്യക്തിപരമായ പ്രവര്‍ത്തനങ്ങള്‍ക്കും പ്രോത്സാഹനം നല്‍കുകയും ചെയ്യുന്നു.
3) ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുകയും സാമൂഹ്യനഷ്‌ടം ഇല്ലാതാക്കുകയും ശാസ്‌ത്രസാങ്കേതിക രംഗത്തെ നേട്ടങ്ങള്‍ ഉപയോഗപ്പെടുത്തുന്നത്‌ സാധ്യമാക്കുകയും പുതിയ സമ്പത്ത്‌ ഉല്‍പ്പാദിപ്പിക്കുകയും ചെയ്യുന്നു.
4) കഠിനാദ്ധ്വാനികളും ക്രിയാത്മകമായി പ്രവര്‍ത്തിക്കുന്നവരുമായ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ബൃഹത്തായ കഴിവുകള്‍ ആഗോളവിപണിയില്‍ ഉപയോഗിക്കുന്നതിന്‌ വഴിയൊരുക്കുന്നു.
ഇനി നമുക്ക്‌ ഉദാരവല്‍ക്കരണത്തിന്റെ ഓരോ ഘട്ടത്തെയും മൂന്നായി തിരിച്ച്‌ വിശകലനം ചെയ്യാം.
1) രാജ്യത്തെ ദരിദ്രവിഭാഗങ്ങളെ നേരിട്ട്‌ ബാധിക്കുകയോ ദാരിദ്ര്യത്തിന്റെ തീവ്രത വര്‍ദ്ധിപ്പിക്കുകയോ ചെയ്യുന്നവ.
2) ദരിദ്രവിഭാഗങ്ങളുടെ അവസ്ഥയെ ഒരുതരത്തിലും ബാധിക്കാത്തവ
3) ദാരിദ്യനിര്‍മ്മാര്‍ജനത്തിന്‌ ഗുണകരമായി പ്രവര്‍ത്തിക്കുന്നവയും സാമൂഹ്യനീതി മെച്ചപ്പെടുത്തുന്നവയും
ഗാന്ധിജിയുടെ നിബന്ധനയനുസരിച്ച്‌ ഒന്നാമത്തെ വിഭാഗത്തില്‍പ്പെടുന്നവയെ നമ്മള്‍ പൂര്‍ണമായും എതിര്‍ക്കുകയോ നിരസിക്കുകയോ ചെയ്യുമെന്ന്‌ തീരുമാനത്തിലെത്തുക. രണ്ടാമത്തെ വിഭാഗത്തില്‍പ്പെട്ടവയെ നിരീക്ഷിക്കുയും മൂന്നാമത്തെ വിഭാഗത്തില്‍പ്പെട്ട നയപരിപാടികളും പദ്ധതികളും പൂര്‍ണമനസ്സോടെ നടപ്പാക്കുകയും ചെയ്യുക. ധനികരെ വീണ്ടും ധനികരാക്കുകയും ദരിദ്രരെ കൂടുതല്‍ ദരിദ്രരാക്കുകയും ചെയ്യുന്ന നയങ്ങള്‍ നാം നടപ്പാക്കുന്നു എന്നത്‌ തികച്ചും അസ്വീകാര്യമാണ്‌. മൂന്നിലൊന്ന്‌ ആളുകള്‍ ഇപ്പോഴും ദാരിദ്ര്യരേഖയ്‌ക്കുകീഴില്‍ കഴിയുന്ന നൂറുകോടി മനുഷ്യരുള്ള നാടാണ്‌ നമ്മുടേത്‌. ഇവരില്‍ മൂന്നിലൊരു ഭാഗവും അടിസ്ഥാനാവശ്യങ്ങള്‍ പോലും നിഷേധിക്കപ്പെട്ട്‌ ദാരിദ്ര്യരേഖക്ക്‌ കീഴില്‍ കഴിയുന്നവരാണ്‌. ലോകത്തെ നിരക്ഷരരില്‍ 40 ശതമാനവും നമ്മുടെ രാജ്യത്താണ്‌. ദശലക്ഷക്കണക്കിനാളുകള്‍ മിനിമം പോഷകാംശമോ ശുദ്ധജലമോ വൈദ്യുതിയോ വൈദ്യസഹായമോ ലഭിക്കാതെ കഴിയുന്നു. ഉദാരവല്‍ക്കരണത്തിന്റെയോ സര്‍ക്കാരുകള്‍ നടപ്പാക്കുന്ന ദാരിദ്ര്യനിവാരണ പദ്ധതികളുടെയോ ഫലങ്ങള്‍ തങ്ങളിലേക്ക്‌ കിനിഞ്ഞെത്തുന്ന നടക്കാത്ത സ്വപ്‌നവുമായി ഇന്ത്യയിലെ ദരിദ്രജനത കാത്തിരിക്കണമെന്ന്‌ പറയുന്നത്‌ അപലപനീയമാണ്‌. രാജീവ്‌ ഗാന്ധി മുമ്പൊരിക്കല്‍ ആഴത്തിലുള്ള ഉള്‍ക്കാഴ്‌ചയോടെ പറഞ്ഞത്‌ നാം ഓര്‍ക്കുക. വികസന പരിപാടികള്‍ക്കും ദാരിദ്ര്യ നിവാരണത്തിനും നീക്കിവയ്‌ക്കുന്ന പണത്തിന്റെ 15 ശതമാനം മാത്രമാണ്‌ നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും ദരിദ്രവിഭാഗത്തില്‍ എത്തിപ്പെടുന്നത്‌. ബാക്കിയുള്ളവയെ വ്യവസ്ഥിതി തന്നെ വിഴുങ്ങിക്കളയുന്നു. ഉദ്യോഗസ്ഥരും, രാഷ്‌ട്രീയക്കാരും കോണ്‍ട്രാക്‌ടറും ഇടനിലക്കാരും എല്ലാം ചേര്‍ന്നതാണ്‌ ഈ വ്യവസ്ഥിതി. എന്നാല്‍ ഇത്തരത്തിലല്ലാതെ ദാരിദ്ര്യത്തെ ബാധിക്കാത്തതോ അല്ലെങ്കില്‍ പ്രത്യക്ഷമായോ പരോക്ഷമായോ ദാരിദ്ര്യനിവാരണത്തിന്‌ സഹായിക്കുന്നതോ പുതിയ സമ്പത്തും തൊഴിലും സൃഷ്‌ടിക്കുന്നതോ ആയ ഉദാരവത്‌കരണ പദ്ധതികളെ പൂര്‍ണമായും പിന്തുണക്കുകയും ഊര്‍ജസ്വലതയോടെ നടപ്പാക്കുകയും വേണം.

മോട്ടോര്‍ കാര്‍ വ്യവസായം
നമുക്ക്‌ ചില വ്യക്തമായ ഉദാഹരണങ്ങള്‍ പരിശോധിക്കാം. ഇന്ത്യന്‍ മോട്ടോര്‍കാര്‍ വ്യവസായരംഗത്തെ ഉദാരവല്‍ക്കരണത്തെത്തന്നെയെടുക്കുക. സ്വാതന്ത്ര്യത്തിനുശേഷം ദശകങ്ങളായി കാറുകളുടെ രംഗത്തെ നമ്മുടെ തെരഞ്ഞെടുപ്പിനുള്ള സാധ്യതകള്‍ പ്രധാനമായും രണ്ട്‌ വിഭാഗത്തില്‍ ഒതുങ്ങിനിന്നു. അവയില്‍ത്തന്നെ ഇന്ത്യയിലെ കുഴികള്‍ നിറഞ്ഞ റോഡുകള്‍ക്കായി നിര്‍മ്മിക്കപ്പെട്ട അംബാസഡറായിരുന്നു പ്രധാനം. കാലാനുഗതമായി വിലയില്‍ വര്‍ദ്ധനവുണ്ടായിട്ടും മോഡലുകള്‍ മെച്ചപ്പെടുത്താനോ പുതിയ മോഡലുകള്‍ കൊണ്ടുവരാനോ വൈമുഖ്യം കാട്ടിയ ബിര്‍ലാ കമ്പനി കിട്ടുന്നതുകൊണ്ട്‌ തൃപ്‌തിപ്പെടാന്‍ ഉപഭോക്താവിനെ നിര്‍ബന്ധിതനാക്കുകയായിരുന്നു. രാജ്യത്തെ സാധാരണക്കാരന്റെയും ഉപഭോക്താക്കളുടെയും ചെലവില്‍ ഭരണസംവിധാനം നേട്ടമുണ്ടാക്കുന്നതിന്‌ ലൈസന്‍സ്‌ പെര്‍മിറ്റ്‌ രാജ്‌ എങ്ങനെ സഹായിക്കുന്നു എന്നതിന്റെ ഉത്തമോദാഹരണമാണിത്‌. ഇന്ന്‌ ഉദാരവല്‍ക്കരണത്തിന്റെ കാലമായതോടെ ഒന്നാംകിട വാഹനങ്ങളുടെ ഒരു നീണ്ട നിരതന്നെ ലഭ്യമാകുന്നുണ്ട്‌. ഒരുകാലത്ത്‌ വില്‍പ്പനക്കാരന്‍ നിശ്ചയിക്കുന്നതുപോലെ മുന്നോട്ടുപോയിരുന്ന വിപണി ഇപ്പോള്‍ ഉപഭോക്താവിന്റെ ഇച്ഛക്കൊത്ത്‌ നില്‍ക്കുന്ന ഒന്നായി മാറിയിരിക്കുന്നു. ഒപ്പം മികച്ച സേവനങ്ങളും വായ്‌പാ പദ്ധതികളും ഒക്കെയായി മത്സരം കൊഴുക്കുകയാണ്‌. ഇത്തരത്തിലുള്ള വികസനസാദ്ധ്യതകളെ പൂര്‍ണ്ണമായും സ്വാഗതം ചെയ്യേണ്ടതുണ്ട്‌. ഇത്‌ ഒരേ സമയം ദരിദ്ര വിഭാഗത്തെ ബാധിക്കാത്തതും അതേസമയം സമ്പത്തും തൊഴിലും പുതുതായി ഉണ്ടാക്കുകയും ചെയ്യുന്നു. ഉദാരീകരണാനന്തര കാലത്ത്‌ രാജ്യത്ത്‌ വ്യാപകമാകുന്ന ഒട്ടുമിക്ക ഉപഭോക്തൃഉല്‍പ്പന്നങ്ങളുടെയും കാര്യത്തിലും സ്ഥിതി ഇതുതന്നെയാണ്‌.
ഇനി നേരിട്ടുള്ള വിദേശ മൂലധനനിക്ഷേപത്തിന്റെ കാര്യമെടുക്കാം. വിദേശനിക്ഷേപം പാടില്ലെന്ന്‌ പറയുന്നവര്‍ ആരായാലും അത്‌ പഴഞ്ചന്‍ നിലപാടാണെന്ന്‌ പറയാതെ വയ്യ. ലോകത്തെ എല്ലാ രാഷ്‌ട്രങ്ങളും ഇന്ന്‌ വിദേശത്തുനിന്നുള്ള മൂലധന നിക്ഷേപത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുകയാണ്‌. 1999ലെ UNCTADന്റെ റിപ്പോര്‍ട്ടനുസരിച്ച്‌ 1998ല്‍ ഇന്‍ഡ്യയിലേക്കുള്ള വിദേശമൂലധനത്തിന്റെ വരവ്‌ വെറും 2258 മില്യണ്‍ ഡോളറായിരുന്നപ്പോള്‍ ചൈനയില്‍ ഇത്‌ 45460 മില്യണ്‍ ഡോളറായിരുന്നു. രാജ്യത്തെ മൊത്ത നിക്ഷേപത്തിന്റെ 11.9 ശതമാനമായിരുന്നു 1998ല്‍ ചൈനയിലെ വിദേശനിക്ഷേപം. കസാക്കിസ്ഥാനില്‍ ഇത്‌ 30.5 ശതമാനവും മലേഷ്യയില്‍ 25.8ഉം, പോളണ്ടില്‍ 15.8ഉം ആയിരുന്നെങ്കില്‍ ഇന്ത്യയില്‍ ഇത്‌ വെറും 2.6 ശതമാനം മാത്രമായിരുന്നു. വിദേശനിക്ഷേപം വ്യവസായത്തെയും സാങ്കേതികവിദ്യാ കൈമാറ്റത്തെയും പ്രോത്സാഹിപ്പിക്കുകയും തൊഴില്‍ സാദ്ധ്യതകള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. അങ്ങനെ സര്‍ക്കാരിന്റെ പക്കലുള്ള വിഭവങ്ങള്‍ വിദ്യാഭ്യാസം, ഗ്രാമീണവികസനം, സാമൂഹ്യക്ഷേമപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ ചെലവഴിക്കാന്‍ വഴിയൊരുക്കുകയും ചെയ്യുന്നു. വിദേശമൂലധനം സ്വീകരിക്കുന്നതിലൂടെ നാം നമ്മുടെ രാജ്യത്തിന്റെ പരമാധികാരത്തെ പണയം വക്കുകയാണ്‌ എന്ന്‌ ചിന്തിക്കുന്നവര്‍ ആരെങ്കിലുമുണ്ടെങ്കില്‍ അവര്‍ ഇന്നത്തെ കാലത്തിനുചേരാത്ത സാമ്പത്തികമേഖലയിലെ ദിനോസറുകളായിരിക്കും. ദക്ഷിണ പൂര്‍വ്വേഷ്യയിലും പാശ്ചാത്യലോകത്തും സാമ്പത്തികക്കൂട്ടായ്‌മയിലൂടെയും വിദേശനിക്ഷേപത്തിലൂടെയും കൈവരിക്കപ്പെട്ട നേട്ടത്തില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ തീവ്രഇടതുപക്ഷത്തിന്‌ കഴിയുന്നില്ലെങ്കില്‍ അവര്‍ക്ക്‌ ഉദാരീകരണനയങ്ങളെ പ്രായോഗികമായും വിജയകരമായും ചൈന എങ്ങനെ വിജയകരമായി ഉപയോഗിച്ചുവെന്ന്‌ പഠിക്കാവുന്നതേയുള്ളൂ.

പൊതുവിതരണ സമ്പ്രദായം
ഉദാരവല്‍ക്കരണവും പൊതുവിതരണ സമ്പ്രദായവും തമ്മിലുള്ള ബന്ധം എന്താണ്‌? അവശ്യവസ്‌തുക്കള്‍ മിതമായവിലയ്‌ക്ക്‌ ലഭ്യമാക്കുക എന്നതാണ്‌ വിലയുടെയും വിതരണത്തിന്റെയും പ്രധാനഘടകം. ദരിദ്രജനങ്ങള്‍ക്കുള്ള പൊതുവിതരണസമ്പ്രദായം നിര്‍ത്തലാക്കുന്നത്‌ ഗാന്ധിജിയെപ്പോലും രോഷാകുലനാക്കിയേനേ. എന്നാല്‍ യഥാര്‍ത്ഥത്തില്‍ പാവപ്പെട്ടവര്‍ക്ക്‌ ശരിക്കും ഉപയോഗപ്പെടാന്‍ വേണ്ടി ഈ സമ്പ്രദായത്തെ ക്രമീകരിക്കുന്നത്‌ അനുപേക്ഷണീയമാണ്‌.
ഇന്‍ഷുറന്‍സ്‌ മേഖലയിലെ ഉദാരീകരണം എങ്ങനെയാണ്‌ ഗാന്ധിയന്‍ നയങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള പരീക്ഷയില്‍ നിലനില്‍ക്കുക എന്ന്‌ പരിശോധിക്കാം. ഏതൊരു സേവനമേഖലയിലായാലും സാധാരണക്കാരന്‌ ശരിയായ സേവനം നല്‍കുന്നതിനുപകരം വന്‍തോതിലുള്ള ഉദ്യോഗസ്ഥ ദുഷ്‌പ്രഭുത്വത്തെ ഗാന്ധിജി പിന്തുണക്കുമായിരുന്നില്ല.
ഇന്ത്യയിലെ സാധാരണക്കാരായ കര്‍ഷകര്‍ക്ക്‌ വേണ്ട അസംസ്‌കൃതവസ്‌തുക്കളുടെ വില നിയന്ത്രിക്കുകയും അവര്‍ക്ക്‌ സബ്‌സിഡി അനുവദിക്കുകയും ചെയ്‌തുകൊണ്ട്‌ കര്‍ഷകരുടെ സംരക്ഷണം ഉറപ്പാക്കുന്നതിനെ ഗാന്ധിയന്‍ ആശയങ്ങള്‍ പിന്തുണക്കുന്നു എന്നത്‌ ഉറപ്പാണ്‌. എന്നാല്‍ ഭൂപരിഷ്‌കരണത്തെ അട്ടിമറിച്ചും നികുതിവെട്ടിച്ചും സംസ്ഥാന ഖജനാവുകള്‍ക്ക്‌ നഷ്‌ടം വരുത്തിക്കൊണ്ട്‌ അനര്‍ഹമായ വരുമാനമുണ്ടാക്കുന്ന വന്‍കിട കര്‍ഷകരുടെ കാര്യത്തില്‍ ഈ സംരക്ഷണത്തിന്റെ ആവശ്യമില്ലതാനും. വ്യവസായമേഖലയെയോ സേവനമേഖലയെയോ പോലെ വന്‍കിടകര്‍ഷകരുടെയും ലാഭത്തിന്‌ നികുതി ഏര്‍പ്പെടുത്താന്‍ ഇനിയും വൈകിക്കൂടാ.
കമ്മ്യൂണിസത്തിന്റെ പരാജയത്തിന്റെ പ്രധാനകാരണം അത്‌ തൊഴിലാളിവര്‍ഗത്തിന്റെ സര്‍വാധിപത്യത്തില്‍നിന്നും പാര്‍ട്ടിനേതാക്കളുടെയും അണികളുടെയും സര്‍വാധിപത്യമായി തരംതാഴുകയും അവശ്യവസ്‌തുക്കള്‍ക്കു വേണ്ടിപ്പോലും സാധാരണക്കാരായ മനുഷ്യര്‍ക്ക്‌ ക്യൂ നില്‍ക്കേണ്ട സ്ഥിതി വരുത്തുകയും ചെയ്‌തു എന്നതാണ്‌. ഇന്ത്യയിലെ പൊതുമേഖലാസ്ഥാപനങ്ങളില്‍ ചിലതെങ്കിലും ഇങ്ങനെ പ്രവര്‍ത്തിക്കുന്നവയാണ്‌. അമിതമായ ശമ്പളം വാങ്ങുന്ന ഉന്നതോദ്യോഗസ്ഥരുടെ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങളും മത്സരത്തിന്റെ അഭാവത്തില്‍ തോന്നിയപോലെ ജോലി ചെയ്യുന്ന ജീവനക്കാരും ചേര്‍ന്ന്‌ ഇവയെ കഴിവുകേടിന്റെയും ഉല്‍പ്പാദനക്ഷമതയില്ലായ്‌മയുടെയും കേന്ദ്രങ്ങളാക്കി മാറ്റി. ഇന്‍ഷുറന്‍സ്‌ മേഖലയില്‍ മത്സരം വന്നതോടെ അതിന്റെ ചെലവ്‌ കുറയുകയും ഉപഭോക്തൃ സൗഹൃദസ്വഭാവം കൈവരികയും ചെയ്‌തു. ചിലര്‍ ഇപ്പോഴും പിന്താങ്ങുന്ന പൊതുമേഖലാ ഇന്‍ഷുറന്‍സ്‌ സംവിധാനങ്ങള്‍ ഒരുതരത്തിലും ഇന്ത്യയിലെ പാവപ്പെട്ടവരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ചിരുന്നില്ല. ഇന്‍ഷുറന്‍സ്‌ മേഖല തുറന്നുകൊടുക്കുന്ന നടപടികള്‍ക്ക്‌ ഗാന്ധിയന്‍ ആശയങ്ങളെ മുന്‍നിര്‍ത്തിയുള്ള പരീക്ഷയില്‍ വിജയം നേടാന്‍ കഴിയുമെന്നാണ്‌ എന്റെ വിശ്വാസം. വാസ്‌തവത്തില്‍ ഉദ്യോഗസ്ഥമേധാവിത്തത്തെ തുടച്ചുനീക്കുകയും ജനങ്ങള്‍ക്ക്‌ തെരഞ്ഞെടുപ്പിനുള്ള അവസരം നല്‍കുകയും ചെയ്യുന്ന ഏതൊന്നിനും ഇങ്ങനെ വിജയം വരിക്കാന്‍ കഴിയും. സ്വതന്ത്രരായ വ്യക്തികളും സ്വതന്ത്രമായ സ്ഥാപനങ്ങളുമാണ്‌ ഗാന്ധിയന്‍ സിദ്ധാന്തങ്ങളുടെ പ്രധാന പ്രമേയം.
ഇന്ത്യയിലെ സാധാരണക്കാരായ കര്‍ഷകര്‍ക്ക്‌ വേണ്ട അസംസ്‌കൃതവസ്‌തുക്കളുടെ വില നിയന്ത്രിക്കുകയും അവര്‍ക്ക്‌ സബ്‌സിഡി അനുവദിക്കുകയും ചെയ്‌തുകൊണ്ട്‌ കര്‍ഷകരുടെ സംരക്ഷണം ഉറപ്പാക്കുന്നതിനെ ഗാന്ധിയന്‍ ആശയങ്ങള്‍ പിന്തുണക്കുന്നു എന്നത്‌ ഉറപ്പാണ്‌. എന്നാല്‍ ഭൂപരിഷ്‌കരണത്തെ അട്ടിമറിച്ചും നികുതിവെട്ടിച്ചും സംസ്ഥാന ഖജനാവുകള്‍ക്ക്‌ നഷ്‌ടം വരുത്തിക്കൊണ്ട്‌ അനര്‍ഹമായ വരുമാനമുണ്ടാക്കുന്ന വന്‍കിട കര്‍ഷകരുടെ കാര്യത്തില്‍ ഈ സംരക്ഷണത്തിന്റെ ആവശ്യമില്ലതാനും. വ്യവസായമേഖലയെയോ സേവനമേഖലയെയോ പോലെ വന്‍കിടകര്‍ഷകരുടെയും ലാഭത്തിന്‌ നികുതി ഏര്‍പ്പെടുത്താന്‍ ഇനിയും വൈകിക്കൂടാ.
ഊര്‍ജമേഖലയിലെ പരിഷ്‌കാരങ്ങളുടെ കാര്യത്തിലും ഇതേ നിലപാട്‌ സ്വീകരിച്ചേ മതിയാവൂ. കഴിവുകേടിന്റെ പ്രതിബിംബമായി ജനങ്ങള്‍ക്ക്‌ ഭാരമായി തുടരുന്ന വെള്ളാനകളായ ഇപ്പോഴത്തെ സംസ്ഥാന വൈദ്യുതിബോര്‍ഡുകളുടെ പ്രവര്‍ത്തനരീതി ഗാന്ധിജി ഒരിക്കലും സഹിക്കുമായിരുന്നില്ല.
വിവരസാങ്കേതിക വിപ്ലവം ഭൂമിയെയാകെ ആഗോളഗ്രാമമാക്കി മാറ്റുന്നതിനും മുമ്പ്‌ ഇന്ത്യയിലെയും ലോകത്തെയാകെത്തന്നെയും ഗ്രാമങ്ങള്‍ക്ക്‌ പുതുജീവന്‍ നല്‍കുന്നതിനെക്കുറിച്ച്‌ ചിന്തിച്ച സാധാരണ ഇന്ത്യക്കാരന്‍ ഇന്ന്‌ ആഗോള ഗ്രാമീണനായിക്കഴിഞ്ഞിരിക്കുന്നു. ഗാന്ധിജിയും അതോടൊപ്പം സാമ്പത്തിക പരിഷ്‌കാരത്തെ അനുകൂലിക്കുന്നവരും അതിനെ എതിര്‍ത്തുകൊണ്ട്‌ ദരിദ്രജനതയെ അനുകൂലിക്കുന്നവരും സ്വദേശിപ്രസ്ഥാനത്തിന്റെയും രാഷ്‌ട്രപരമാധികാരത്തിന്റെയും വക്താക്കളുമെല്ലാം ഇതില്‍ ഉള്‍പ്പെട്ടുകഴിഞ്ഞിരിക്കുന്നു.

പരിഷ്‌കാരങ്ങള്‍ സമൂഹത്തിലേക്ക്‌
ഗാന്ധിയന്‍ പരീക്ഷയിലൂടെ ഇന്ത്യയുടെ ആസൂത്രണത്തിന്റെയും വികസനത്തിന്റെയും നട്ടെല്ലായ വളര്‍ച്ചക്കൊപ്പം സാമൂഹ്യനീതി എന്ന നെഹ്രൂവിയന്‍ സങ്കല്‍പ്പത്തെ പുനരുജ്ജീവിപ്പിക്കേണ്ടതുണ്ട്‌. ഇടതുപക്ഷത്തെയും വലതുപക്ഷത്തെയും സാമ്പത്തിക തത്ത്വശാസ്‌ത്രങ്ങളിലെ ഏറ്റവും നല്ല അംശങ്ങളുടെ സമ്മേളനമാണ്‌ ഈ സങ്കല്‍പ്പം. സാമൂഹ്യനീതിക്കുവേണ്ടി മുറവിളികൂട്ടി വളര്‍ച്ചയെ തടയുന്ന കടുംപിടുത്തക്കാരും തടസ്സങ്ങളില്ലാത്ത ഉദാരീകരണത്തിന്റെ അപ്പോസ്‌തലന്മാരായി നമ്മുടെ സാമൂഹ്യനീതിയോടുള്ള പ്രതിബദ്ധതയില്‍ വെള്ളം ചേര്‍ക്കുന്നവരും ജനതയെ വഴിതെറ്റിക്കാതെ സൂക്ഷിച്ചേ മതിയാവൂ.
നമ്മുടെ പ്രധാന സാമ്പത്തികനയങ്ങള്‍ക്കുമേല്‍ ഗാന്ധിയന്‍ ആശയങ്ങളെ മുന്‍നിര്‍ത്തിയുള്ള പരീക്ഷ നടത്താന്‍ ദേശീയാടിസ്ഥാനത്തില്‍ ഒരു സംവിധാനം വേണ്ടതുണ്ട്‌. ഇന്ത്യ മാറ്റങ്ങള്‍ക്കുമുന്നില്‍ ഭയന്നുനില്‍ക്കാന്‍ പാടില്ല. പരിഷ്‌കാരങ്ങള്‍ സൂക്ഷ്‌മതലത്തില്‍ നിന്നും മുകളിലേക്ക്‌ വ്യാപിക്കേണ്ടതുണ്ട്‌. വ്യവസായ-സാമ്പത്തിക മേഖലകളില്‍നിന്നും കാര്‍ഷികരംഗം ഉള്‍പ്പെടെ ജനങ്ങളെ സ്‌പര്‍ശിക്കുന്ന നിയമപരവും ഭരണപരവുമായ എല്ലാ മേഖലകളിലേക്കും ഇത്‌ വ്യാപിക്കേണ്ടതാണ്‌. കേന്ദ്രത്തില്‍ നിന്നും സംസ്ഥാനങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും പരിഷ്‌കാരങ്ങള്‍ ഇറങ്ങിച്ചെല്ലണം. അത്‌ നമ്മുടെ ഗ്രാമീണജനതയുടെ ജീവിത ഗുണനിലവാരം മെച്ചപ്പെടുത്തിക്കൊണ്ട്‌ അടിത്തട്ടിലെത്തുന്ന യാഥാര്‍ത്ഥ്യമായിത്തീരണം. ഗാന്ധിജിയുടെ തത്ത്വങ്ങളെ ഒരു സ്ഥാപനത്തിന്റെ ചട്ടക്കൂടിലേക്ക്‌ രൂപപ്പെടുത്തിവേണം ഉദാരീകരണം നടപ്പാക്കുന്നതിന്‌ നാം ശക്തമായ പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍.
രാഷ്‌ട്രം ആഗോള വിപണി സമൂഹത്തില്‍ നിലനിന്നുപോകുന്നതിന്‌ ഏതൊരു സര്‍ക്കാരിനും കുറെയൊക്കെ കര്‍ശന നടപടികളിലൂടെയും അന്താരാഷ്‌ട്ര വിലപേശലിലൂടെയും കടന്നുപോയേ മതിയാവൂ. ഉദാരവല്‍ക്കരണത്തിന്റെ വിശകലനത്തിനും നടപ്പാക്കലിനും ഗാന്ധിപരീക്ഷയെ ഉപയോഗപ്പെടുത്താം. കാരണം ഗാന്ധിജി ഇന്ത്യയെ ഒരിക്കലും പരാജയപ്പെടുത്തില്ല.

(ഹിന്ദു ദിനപ്പത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ മലയാള പരിഭാഷ)

4 comments:

 1. ലോകസമ്പദ്‌വ്യവസ്ഥയിലെ ആഗോളവത്‌കരണത്തിന്റെയും ആഗോളവിപണിയിലെ ഇന്ത്യയുടെ അര്‍ത്ഥപൂര്‍ണമായ ഇടപെടലിന്റെ ആവശ്യകതയുടെയും പശ്ചാത്തലത്തില്‍ സാമ്പത്തിക പരിഷ്‌കാരത്തെപ്പറ്റി രാഷ്‌ട്രീയമണ്‌ഡലത്തിലാകമാനം തുടങ്ങിയ ചര്‍ച്ചകള്‍ ഇപ്പോഴും തുടരുകയാണ്‌.

  ReplyDelete
 2. Dear sir,
  മലയാളത്തിലെ ഏറ്റവും പുതിയ അഗ്രിഗേറ്റര്‍ ഇവിടെസന്ദറ്ശിക്കൂ..
  പുതിയ പോസ്റ്റുകള്‍ പബ്ലിഷ് ചെയ്യൂ..പബ്ലിഷ് ചെയ്യപ്പെടുന്ന പോസ്റ്റുകള്‍ ഇമെയില്‍ വഴി ലഭിക്കുന്നതിനു
  ഇവിടെ ജോയിന്‍ ചെയ്യൂ...

  നന്ദി...


  .

  ReplyDelete
 3. ഗാന്ധിജി പറഞ്ഞു: "ശക്തരായവര്‍ക്ക്‌ അശക്തരുടെ ചെലവില്‍ സ്വത്ത്‌ വാരിക്കൂട്ടുന്നതിന്‌ സഹായിക്കുന്ന സാമ്പത്തികശാസ്‌ത്രം ഏതായാലും അത്‌ തെറ്റും കപടശാസ്‌ത്രവുമാണ്‌.

  നമ്മുടെ ഭരണകര്‍ത്താക്കള്‍ തിരിച്ചറിയേണ്ട വാചകം.

  ReplyDelete