തങ്കശ്ശേരി മത്സ്യബന്ധന തുറമുഖ പദ്ധതി ചാത്തന്നൂര്‍ മുതല്‍ കരുനാഗപ്പള്ളിവരെയുള്ള മുപ്പതോളം തീരദേശ മത്സ്യബന്ധന ഗ്രാമങ്ങളിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ സാമൂഹ്യ പുരോഗതിക്കും ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനും അടിസ്ഥാനപരമാണ്.
Sunday, June 5, 2011
Wednesday, February 16, 2011
വ്യവസായ വത്ക്കരണവും, മൂലധനനിക്ഷേപവും - കേരളത്തെ വിപ്ലവാത്മകമായ മുന്നേറ്റത്തിലേക്കു നയിക്കുക
രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ഡവലപ്മെന്റ് സ്റ്റഡീസ് തിരുവനന്തപുരത്തു നടത്തിയ കേരള വികസന കോണ്‍ഗ്രസില്‍ അവതരിപ്പിച്ച പ്രബന്ധത്തിന്റെ പൂര്‍ണരൂപമാണിത്.
Friday, July 2, 2010
ഉദാരവല്ക്കരണവും ഗാന്ധിയന്‍ രീതികളും: വളര്‍ച്ചക്കൊപ്പം സാമൂഹ്യനീതി
ലോകസമ്പദ്വ്യവസ്ഥയിലെ ആഗോളവത്കരണത്തിന്റെയും ആഗോളവിപണിയിലെ ഇന്ത്യയുടെ അര്‍ത്ഥപൂര്‍ണമായ ഇടപെടലിന്റെ ആവശ്യകതയുടെയും പശ്ചാത്തലത്തില്‍ സാമ്പത്തിക പരിഷ്കാരത്തെപ്പറ്റി രാഷ്ട്രീയമണ്ഡലത്തിലാകമാനം തുടങ്ങിയ ചര്‍ച്ചകള്‍ ഇപ്പോഴും തുടരുകയാണ്. രാഷ്ട്രനിര്‍മ്മിതിയുടെ ഈ അടിസ്ഥാനപ്രശ്നത്തെ ഇന്ത്യ എങ്ങനെ നേരിടണമെന്നതിനെക്കുറിച്ച് വിവിധ രാഷ്ട്രീയപ്പാര്‍ട്ടികള്‍ തമ്മിലും രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കുള്ളില്‍ത്തന്നെയും ഉണ്ടായ ലളിതമായതുമുതല്‍ അതീവ രൂക്ഷമായതുവരെയുള്ള അഭിപ്രായവ്യത്യാസങ്ങള്‍ക്ക് ഇപ്പോഴും പരിഹാരമായിട്ടില്ല.
അഭിപ്രായ സമന്വയം ഒരിക്കലും സാധ്യമാകാതെ തുടരുമ്പോള്‍ സാമ്പത്തിക പരിഷ്കാരങ്ങള്‍ ചിലപ്പോഴൊക്കെ നിര്‍ബാധം ഒഴുകുകയും മറ്റുചിലപ്പോള്‍ തടഞ്ഞുനില്ക്കുകയും ചെയ്യുന്നു. ചിലപ്പോഴാകട്ടെ ചില സ്ഥാപിതതാല്‍പ്പര്യക്കാര്‍ സാമ്പത്തിക പരിഷ്കാരത്തിന്റെ ദിശതന്നെ മാറ്റി സ്വന്തം വഴിയേ കൊണ്ടുപോകുന്നു. ഇതിനൊക്കെ നേതൃത്വം നല്കുന്നവര് പെട്ടെന്ന് ധനവാന്മാരാകുകയും സാധാരണക്കാരന് ആശയക്കുഴപ്പത്തിലാവുകയും ചെയ്യുന്നു. തങ്ങളുടെ ജീവിതത്തെ ശരിക്കും ബാധിക്കുന്നതെന്തെന്നറിയാതെ തീരുമാനമെടുക്കാനാകാതെ കുഴങ്ങുകയാണ് ഇന്ത്യയിലെ ദരിദ്ര ജനവിഭാഗം.

Labels:
Gandhism,
Globalisation,
liberalisation,
motor car
Sunday, June 20, 2010
എന്റെ സ്വന്തം മോഡല്‍ സ്കൂള്‍
എന്റെ ജീവിതത്തിന്റെ അസ്ഥിവാരം പാകിയ മഹത്തായ സരസ്വതി ക്ഷേത്രമാണ് മോഡല്‍ സ്കൂള്‍. എന്റെ സ്കൂള്‍ വിദ്യാഭ്യാസം മുഴുവന്‍ മോഡല്‍ സ്കൂളിലായിരുന്നു. ഒന്നാം ക്ലാസ്സുമുതല്‍ സ്ക്കൂള് ഫൈനല്‍ വരെ - 11 വര്‍ഷം.
Wednesday, June 9, 2010
ഈ നാല്ക്കവലയില് വഴിതെറ്റരുത്....
കേരളത്തില്‍ പ്ലസ് ടു കഴിഞ്ഞ രണ്ടുലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ ഭാവിയെപ്പറ്റി ചിന്തിക്കുകയാണ്. മാതാപിതാക്കന്മാരുടേയും സുപ്രധാന ചിന്ത സ്വന്തം മക്കളുടെ ഭാവി തന്നെ. ലക്ഷ്യബോധവും വിവേകവുമുള്ള ഭാവി തലമുറയ്ക്കുമാത്രമേ രാജ്യത്തിന്റെ പുരോഗതിയില്‍ ഭാഗഭാക്കാകാന്‍ സാധിക്കുകയുള്ളു. അത്തരമൊരു തലമുറ പരുവപ്പെടാന്‍ തുടങ്ങുന്നത് കുട്ടികള്‍ പ്ലസ്ടു കഴിയുമ്പോഴാണ്. ഭാവിയിലേക്കാവശ്യമായ വിധത്തില്‍ തങ്ങളുടെ ലക്ഷ്യബോധത്തെ കരുപ്പിടിപ്പിക്കേണ്ട സമയം. ഇവിടെ പിഴച്ചാല്‍ ഭാവി ദുഷ്കരമായേക്കാം. ലക്ഷ്യബോധത്തോടെ ഇപ്പോള്‍ മാര്‍ഗങ്ങള്‍ തിരഞ്ഞെടുത്താല്‍ അഞ്ചോ ആറോ വര്‍ഷത്തിനകം ഓരോ വ്യക്തിക്കും ഏതു ജീവിതയോധന രംഗത്താണോ എത്തിച്ചേരേണ്ടത് അവിടെ കൃത്യമായി എത്താന്‍ സാധിക്കും. ഇക്കാര്യത്തില്‍ ഇപ്പോള്‍തന്നെ കുട്ടികള്‍ക്ക് ധാരണയുണ്ടാകണം. ഇതു ജീവിതത്തിലെ നാല്ക്കവലയാണ്. കൃത്യമായ ദിശാബോധത്തോടെ വഴി തിരഞ്ഞെടുക്കേണ്ട നാല്ക്കവല.