രാഷ്ട്രീയ നേതാവായി പരിണമിച്ച ഐ.എ.എസ്. ഓഫീസര്‍.
1960ല്‍ കേരള സര്‍വ്വകലാശാലയില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ സ്വര്‍ണ മെഡല്‍ നേടി വിജയം. 1961ല്‍ ഇന്ത്യന്‍ റെയില്‍വേ സര്‍വ്വീസ് എന്‍ജിനീയേഴ്‌സില്‍ അഖിലേന്ത്യാ തലത്തില്‍ ഒന്നാം റാങ്ക്. 1963ല്‍ ഐ.എ.എസ് നേടി. 1963 മുതല്‍ 1980 വരെ 17 വര്‍ഷം എറണാകുളം ജില്ലാ കളക്ടര്‍, വിശാല കൊച്ചി വികസന അതോറിറ്റി ചെയര്‍മാന്‍, സിവില്‍ സപ്ലൈസ് കമ്മീഷണര്‍, ഇന്‍ഡസ്‌ട്രീസ് കമ്മീഷണര്‍, വിവിധ വകുപ്പുകളുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി തുടങ്ങിയ പദവികള്‍. 1980ല്‍ തൃശൂരില്‍ വച്ച് ഇന്ദിരാഗാന്ധിയില്‍ നിന്ന് ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ അംഗത്വം നേടി. 1984 മുതല്‍ 1996 വരെ കൊല്ലത്തു നിന്ന് മൂന്നുതവണ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1984 മുതല്‍ രാജീവ് ഗാന്ധിയുടേയും പി.വി. നരസിംഹറാവുവിന്റേയും നേതൃത്വത്തിലുള്ള കേന്ദ്രമന്ത്രിസഭകളില്‍
വിവിധ വകുപ്പുകളുടെ ചുമതല വഹിച്ച കേന്ദ്രമന്ത്രി. കഴിഞ്ഞ പത്തു വര്‍ഷമായി ഇന്‍ഡോ- റഷ്യന്‍ ഫ്രണ്ട്‌ഷിപ്പ് സൊസൈറ്റിയുടെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി. ഇപ്പോള്‍ എ.ഐ.സി.സി. അംഗവും കെ.പി.സി.സി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവും.
http://skrishnakumar.com/biography.html