കേരളത്തിലൂടെ ദേശീയനിലവാരത്തിലുള്ള ദേശീയപാത നിര്‍മിക്കാനുള്ള എന്‍.എച്ച്.എ.ഐയുടെ ശ്രമം താല്‍ക്കാലികമായിട്ടാണെങ്കിലും പരാജയപ്പെട്ടിരിക്കുന്നു. ദേശീയതലത്തില്‍ അനുവര്‍ത്തിച്ചുവരുന്ന 60 മീറ്റര്‍ വീതിയിലുള്ള ദേശീയപാത നിര്‍മാണം കേരളത്തിന്റെ ഭൂപ്രകൃതിയുടെ പ്രത്യേകത മൂലം സാധ്യമല്ലാത്ത സാഹചര്യത്തില്‍ ഇത് 45 മീറ്ററാക്കി കുറയ്‌ക്കാന്‍ അതോറിട്ടി തയ്യാറായതാണ്. പക്ഷെ, ജനങ്ങളുടെ ശക്തമായ പ്രതിരോധവും രാഷ്‌ട്രീയകക്ഷികളുടെയും മറ്റും കര്‍ശനമായ നിലപാടും മൂലം അത് 30 മീറ്ററാക്കി കുറയ്‌ക്കണമെന്ന് സംസ്ഥാന ഗവണ്‍മെന്റ് ആവശ്യപ്പെട്ടിരിക്കുകയാണ്. ദീര്‍ഘകാലവീക്ഷണത്തില്‍ ഇത് കേരളത്തിന്റെ ആത്യന്തികവികസനത്തെ മുരടിപ്പിക്കും.
Showing posts with label land bank. Show all posts
Showing posts with label land bank. Show all posts