കെ.കരുണാകരന്‍ മുഖേനയാണ് ഞാന്‍ രാഷ്‌ട്രീയത്തിലേക്ക് വരുന്നത്. എറണാകുളം കളക്‌ടറായിരിക്കുമ്പോഴാണ് ആദ്യമായി കരുണാകരനെ പരിചയപ്പെടുന്നത്. ഒരു തവണ എയര്‍പോര്‍ട്ടില്‍ ഇരിക്കുമ്പോള്‍ എ.എ കൊച്ചുണ്ണിയാണ് അദ്ദേഹത്തെ എനിക്കു പരിചയപ്പെടുത്തിയത്. അന്ന് കെ.കരുണാകരന്‍ പ്രതിപക്ഷ നേതാവാണ്. പിന്നീട് അദ്ദേഹം ആഭ്യന്തര മന്ത്രിയായപ്പോള്‍ പരിചയം വര്‍ദ്ധിച്ചു. എന്റെ പ്രവര്‍ത്തനങ്ങളിലും കഴിവിലുമെല്ലാം അദ്ദേഹത്തിന് നല്ല വിശ്വാസമായിരുന്നു.
രാജന്‍ കേസിനെ തുടര്‍ന്നുണ്ടായ പ്രതികൂല കാലാവസ്ഥയില്‍ അദ്ദേഹം ജവഹര്‍ നഗറില്‍ എന്റെ വീടിന് സമീപമാണ് താമസിച്ചിരുന്നത്. അന്ന് ഞാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ നിത്യസന്ദര്‍ശകനായിരുന്നു. അപ്പോള്‍ മുതല്‍ എനിക്ക് രാഷ്‌ട്രീയത്തില്‍ താത്‌പര്യം തോന്നിത്തുടങ്ങിയിരുന്നു.
Showing posts with label politics. Show all posts
Showing posts with label politics. Show all posts