Subscribe Posts | Comments

Sunday, June 20, 2010

എന്റെ സ്വന്തം മോഡല്‍ സ്‌കൂള്‍

എന്റെ ജീവിതത്തിന്റെ അസ്ഥിവാരം പാകിയ മഹത്തായ സരസ്വതി ക്ഷേത്രമാണ്‌ മോഡല്‍ സ്‌കൂള്‍. എന്റെ സ്‌കൂള്‍ വിദ്യാഭ്യാസം മുഴുവന്‍ മോഡല്‍ സ്‌കൂളിലായിരുന്നു. ഒന്നാം ക്ലാസ്സുമുതല്‍ സ്‌ക്കൂള്‍ ഫൈനല്‍ വരെ - 11 വര്‍ഷം.
ഞങ്ങള്‍ താമസിച്ചിരുന്നത്‌ വളരെ അടുത്തായി സംഗീത അക്കാദമിയുടെ പിറകിലായിരുന്നു.
പഠനകേന്ദ്രം മാത്രമല്ല, വൈകുന്നേരങ്ങളിലും, അവധിദിവസങ്ങളിലുമെല്ലാം ഈ സ്‌കൂളായിരുന്നു അടുത്തുള്ള കുട്ടികളുടെ എല്ലാം വിഹാരകേന്ദ്രം. ഈ സ്‌കൂളിലെ ക്ലാസ്സ്‌ മുറികളിലും, മുറ്റത്തെ മണല്‍ത്തരികളില്‍ പോലും ഞങ്ങളുടെ കളിതമാശകളും സ്വപ്‌നങ്ങളും, സ്വപ്‌നഭംഗങ്ങളും തളംകെട്ടിനില്‍പ്പുണ്ട്‌.

വേലുപ്പിള്ള സാര്‍
ഞാന്‍ നന്നായി പഠിക്കാന്‍ തുടങ്ങിയത്‌ തേര്‍ഡ്‌ ഫോറം തൊട്ടാണ്‌. വേലുപ്പിള്ളസാര്‍ ഇംഗ്ലീഷ്‌ ടീച്ചര്‍ ആയി വരുന്ന ആദ്യ ദിവസം.
വേലുപ്പിള്ള സാറിന്റെ കണ്ണുകള്‍ നിറഞ്ഞു. 'കുട്ടീ നീ നന്നാവും' എന്ന്‌ പറഞ്ഞ്‌ അദ്ദേഹം എന്നെ ആശ്ലേഷിച്ചു. ഇപ്പോഴും ഞാന്‍ ഓര്‍മ്മിക്കുന്ന പ്രോത്സാഹന വാക്കുകള്‍.
പുതിയ സാറല്ലെ, പിന്‍സീറ്റില്‍ ഇരുന്ന്‌ ഞാന്‍ എന്തോ കുസൃതി കാണിച്ചു. അദ്ദേഹം എന്നെ വിളിച്ചു നിര്‍ത്തി കൈനീട്ടാന്‍ പറഞ്ഞു. ചെറിയ ചൂരല്‍ കൊണ്ട്‌ അടിക്കുവാന്‍ ഒരുങ്ങി. അപ്പോള്‍ എന്റെ ചില സഹപാഠികള്‍ വിളിച്ചു പറഞ്ഞു:
"സാര്‍ അതു നന്നായി പഠിക്കുന്ന കുട്ടിയാണ്‌, പാവമാണ്‌''.
വേലുപ്പിള്ള സാര്‍ അടിക്കാന്‍ ഓങ്ങിയ കൈ പിന്‍വലിച്ചു. എന്നോട്‌ സീറ്റില്‍ ചെന്നിരിക്കാന്‍ പറഞ്ഞു.
"പഠിക്കുന്ന കുട്ടിയാണല്ലേ, എങ്കില്‍ ഞാന്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക്‌ ഉത്തരം പറയണം."
ഇംഗ്ലീഷ്‌ പുസ്‌തകത്തിന്റെ പല ഭാഗങ്ങളില്‍ നിന്ന്‌ അദ്ദേഹം തുരുതുരാ കുറെ ചോദ്യങ്ങള്‍ ചോദിച്ചു. എന്തോ അതിനൊക്കെ ഞാന്‍ കൃത്യമായി മറുപടി പറഞ്ഞു. വേലുപ്പിള്ള സാറിന്റെ കണ്ണുകള്‍ നിറഞ്ഞു. 'കുട്ടീ നീ നന്നാവും' എന്ന്‌ പറഞ്ഞ്‌ അദ്ദേഹം എന്നെ ആശ്ലേഷിച്ചു. ഇപ്പോഴും ഞാന്‍ ഓര്‍മ്മിക്കുന്ന പ്രോത്സാഹന വാക്കുകള്‍.
മോഡല്‍ സ്‌കൂളില്‍ നിന്ന്‌ എസ്‌.എസ്‌.എല്‍.സിക്ക്‌ ഞാന്‍ സ്‌കൂളില്‍ ഒന്നാമനായും സംസ്ഥാനത്ത്‌ രണ്ടാം റാങ്കുമായി വിജയിച്ചു. സ്‌കൂള്‍ ടെന്നീസ്‌ ചാമ്പ്യനും തിരഞ്ഞെടുക്കപ്പെട്ട ജനറല്‍ സെക്രട്ടറിയുമായിരുന്നു. 'മോഡല്‍ ബോയ്‌ ഓഫ്‌ മോഡല്‍ സ്‌കൂള്‍' ആയും തിരഞ്ഞെടുക്കപ്പെട്ടു.

മാതൃകാവിദ്യാലയം
ഒരു ഗവണ്‍മെന്റ്‌ സ്‌കൂളിന്റെ പരിമിതികള്‍, സ്‌കൂള്‍ പ്രവേശനത്തിലെ ജനാധിപത്യവല്‍ക്കരണം, അദ്ധ്യാപകരുടെ സംഘടനാശക്തി ഇതെല്ലാം പ്രബുദ്ധമായ കേരളീയ ജീവിതത്തിലെ യാഥാര്‍ത്ഥ്യങ്ങളാണ്‌. ഇവയ്‌ക്കുള്ളില്‍ നിന്നുകൊണ്ടാണ്‌ ഈ സര്‍ക്കാര്‍ വിദ്യാലയം വളര്‍ന്നത്‌.
എനിക്ക്‌ ഔദ്യോഗിക തലത്തിലും രാഷ്‌ട്രീയ തലത്തിലുമൊക്കെ ഡൂണ്‍സ്‌കൂള്‍ , സെന്റ്‌ സ്റ്റീഫന്‍സ്‌ കോളജ്‌ തുടങ്ങി ഇന്ത്യന്‍ ഭരണവര്‍ഗ്ഗത്തിന്റെ തലതൊട്ടപ്പന്‍മാരെ സൃഷ്‌ടിക്കുന്ന വിദ്യാലയങ്ങളില്‍ പഠിച്ചവരോട്‌ കിടനില്‍ക്കേണ്ടി വന്നിട്ടുണ്ട്‌. അപ്പോഴൊക്കെ എനിക്കൊരു അപകര്‍ഷതാബോധവും തോന്നിയിട്ടില്ല.
പേരിനെ അന്വര്‍ത്ഥമാക്കത്തക്കവണ്ണം ഒരു മാതൃകാ വിദ്യാലയം തന്നെയായിരുന്നു മോഡല്‍ സ്‌കൂള്‍ . ടീച്ചേഴ്‌സ്‌ ട്രെയിനിംഗ്‌ കോളേജിനോടനുബന്ധിച്ച്‌ പ്രഗത്ഭരായ അദ്ധ്യാപകരെ അഭ്യസിപ്പിക്കുന്ന സ്‌കൂള്‍ എന്ന സ്ഥാനം കൂടിയുണ്ടായിരുന്നതിനാല്‍ അതിപ്രഗത്ഭരായ അദ്ധ്യാപകരായിരുന്നു ഇവിടെ നിയമിക്കപ്പെട്ടിരുന്നത്‌. വിദ്യാര്‍ത്ഥികളും ഒരു പരിധിവരെ തിരഞ്ഞെടുക്കപ്പെട്ടവരായിരുന്നു. വിദ്യാഭ്യാസ കാലഘട്ടത്തിനുശേഷം എനിക്ക്‌ ഔദ്യോഗിക തലത്തിലും രാഷ്‌ട്രീയ തലത്തിലുമൊക്കെ ഡൂണ്‍ സ്‌കൂള്‍, സെന്റ്‌ സ്റ്റീഫന്‍സ്‌ കോളജ്‌ തുടങ്ങി ഇന്ത്യന്‍ ഭരണവര്‍ഗ്ഗത്തിന്റെ തലതൊട്ടപ്പന്‍മാരെ സൃഷ്‌ടിക്കുന്ന വിദ്യാലയങ്ങളില്‍ പഠിച്ചവരോട്‌ കിടനില്‍ക്കേണ്ടി വന്നിട്ടുണ്ട്‌. അപ്പോഴൊക്കെ എനിക്കൊരു അപകര്‍ഷതാബോധവും തോന്നിയിട്ടില്ല. മോഡല്‍സ്‌കൂളിലെ അദ്ധ്യയനം ഈ രംഗത്തെല്ലാം മത്സരിച്ചു നില്‍ക്കുന്നതിന്‌ എന്നെ തികച്ചും പ്രാപ്‌തനാക്കിയിരുന്നു.

6 comments:

 1. വിദ്യാഭ്യാസ കാലഘട്ടത്തിനുശേഷം എനിക്ക്‌ ഔദ്യോഗിക തലത്തിലും രാഷ്‌ട്രീയ തലത്തിലുമൊക്കെ ഡൂണ്‍ സ്‌കൂള്‍, സെന്റ്‌ സ്റ്റീഫന്‍സ്‌ കോളജ്‌ തുടങ്ങി ഇന്ത്യന്‍ ഭരണവര്‍ഗ്ഗത്തിന്റെ തലതൊട്ടപ്പന്‍മാരെ സൃഷ്‌ടിക്കുന്ന വിദ്യാലയങ്ങളില്‍ പഠിച്ചവരോട്‌ കിടനില്‍ക്കേണ്ടി വന്നിട്ടുണ്ട്‌. അപ്പോഴൊക്കെ എനിക്കൊരു അപകര്‍ഷതാബോധവും തോന്നിയിട്ടില്ല. മോഡല്‍സ്‌കൂളിലെ അദ്ധ്യയനം ഈ രംഗത്തെല്ലാം മത്സരിച്ചു നില്‍ക്കുന്നതിന്‌ എന്നെ തികച്ചും പ്രാപ്‌തനാക്കിയിരുന്നു

  ReplyDelete
 2. കൊള്ളാം നല്ല ലേഖനം. വിദ്യാഭ്യാസരംഗത്ത്‌ സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ അസ്‌തിത്വം ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഇക്കാലത്ത്‌ ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ പഠിച്ചിറങ്ങി സമൂഹത്തില്‍ ഉന്നതസ്ഥാനത്തെത്തിയ ഒരു വ്യക്തിയെന്ന നിലയ്‌ക്ക്‌ ശ്രീ.കൃഷ്‌ണകുമാറിന്റെ ഈ ലേഖനം ഏറെ ചിന്തോദ്ദീപകമാണ്‌.

  ReplyDelete
 3. കൃഷ്‌ണകുമാര്‍ സര്‍,
  മോഡല്‍ സ്‌കൂളിനോടുള്ള താങ്കളുടെ താല്‍പര്യവും ആവേശവും മനസ്സിലാക്കാം. പക്ഷെ, ഇപ്പോള്‍ ഇത്ര ധൈര്യത്തോടെ മോഡല്‍ സ്‌കൂള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ വിദ്യാലയങ്ങളിലേക്ക്‌ കുട്ടികളെ പറഞ്ഞയക്കാനാകില്ല. അത്രമാത്രം അവയുടെ നിലവാരം ഇടിഞ്ഞിരിക്കുന്നു. അല്ലെങ്കില്‍ കാലാനുസൃതമായി അവയുടെ നിലവാരം ഉയര്‍ന്നിട്ടില്ല. പഴയതലമുറയുടെ അനുഭവങ്ങള്‍മാത്രമേ ഉള്ളു ഈ സ്‌കൂളുകള്‍ക്ക്‌ അഭിമാനപൂര്‍വ്വം ഓര്‍മിക്കാന്‍ അവശേഷിക്കുന്നത്‌.

  ReplyDelete
 4. @john samuel
  നിലവാരം ഇടിഞ്ഞു ഇടിഞ്ഞു എന്ന് സ്വയം പറയുക. എന്നിട്ട് അത് അങ്ങനെ തന്നെയെന്ന് അങ്ങ് സ്വയം വിശ്വസിക്കുക. ഇതല്ലെ സത്യത്തില്‍ നടക്കുന്നത്.

  സത്യത്തില്‍ സര്‍ക്കാര്‍ സ്കൂളുകളും, ഇന്റര്‍നാഷണല്‍ സ്കൂളുകളും തമ്മിലുള്ള അന്തരം ക്വാളിറ്റിയിലല്ല. ഗ്രേഡിലാണ്.

  ReplyDelete
 5. Unknown
  I happened to read this only today. Hope every one of us [I am also a Model School OLD STUDENT ] will strive hard to elevate the school with modern Electronic and other equipments to bring this school to the fore front and reach the pinnacle of success in the years to come.

  I am thankful to all my teachers as what I am now is because of their painstaking push and whole hearted teaching methods to impart education in each and every child and uplift the poor students from their glut to higher levels to achieve greater heights. Why not all the different groups join together and have ONE "TRIVANDRUM MODEL (HIGH) SCHOOL OLD STUDENTS' ASSOCIATION" [TMSOSA] instead of fragmented achievements by sections or groups in their efforts to do something good for the school in every way possible. I REPEAT, WHAT I LEARNED IN MY YOUNGER DAYS - 'UNITY IS STRENGTH' and let us show the world around us that it is possible to uplift our old school where our present status have taken each and every one should not be let to fall to pieces. It should be developed with the latest technological developments in all fields to achieve better standards to set example for other schools also to come with revolutionary ideas with their own OLD STUDENTS ASSOCIATIONS

  ReplyDelete