Subscribe Posts | Comments

Sunday, June 5, 2011

ഒരു സ്‌നേഹതീരവും തുറമുഖവും

തങ്കശ്ശേരി മത്സ്യബന്ധന തുറമുഖ പദ്ധതി ചാത്തന്നൂര്‍ മുതല്‍ കരുനാഗപ്പള്ളിവരെയുള്ള മുപ്പതോളം തീരദേശ മത്സ്യബന്ധന ഗ്രാമങ്ങളിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ സാമൂഹ്യ പുരോഗതിക്കും ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനും അടിസ്ഥാനപരമാണ്‌.

1979-ല്‍ ഞാന്‍ കേരളത്തിന്റെ ഫിഷറീസ്‌ സെക്രട്ടറിയായിരുന്നപ്പോള്‍ തന്നെ ഫാദര്‍ കായാവിലിന്റെ നേതൃത്വത്തിലുള്ള ഒരു നിവേദകസംഘം തങ്കശ്ശേരി മത്സ്യബന്ധന തുറമുഖത്തിന്റെ നിര്‍മ്മാണം എന്ന സ്വപ്‌നവുമായി എന്നെ സന്ദര്‍ശിച്ചിരുന്നു. ദൈവനിയോഗമെന്നപോലെ ഞാന്‍ 1984-ല്‍ പ്രബുദ്ധമായ കൊല്ലം മേഖലയുടെ എം.പി.യാകുകയും കൊല്ലത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ജീവിതാഭിലാഷമായ ആ ഐതിഹാസിക പദ്ധതിക്ക്‌ ജനകീയ നേതൃത്വം വഹിക്കുവാന്‍ എനിക്കവസരം ലഭിക്കുകയും ചെയ്‌തു.
1981 ആഗസ്റ്റ്‌ 1-ന്‌ തങ്കശ്ശേരി ബ്രേക്ക്‌വാട്ടറിന്റെ വേവ്‌ ടെലിമീറ്റര്‍ ഉദ്‌ഘാടനം ചെയ്യപ്പെട്ടു. അന്നുതന്നെ വാടി കോസ്റ്റല്‍ പബ്ലിക്‌ ലൈബ്രറി അങ്കണത്തില്‍ വച്ച്‌ ഇന്‍വെസ്റ്റിഗേഷന്‍ നടപടികളും ഉദ്‌ഘാടനം ചെയ്യപ്പെട്ടു.
1981 അവസാനം മുതല്‍ 1987 മാര്‍ച്ച്‌ വരെ അധികാരത്തിലിരുന്ന കെ. കരുണാകരന്റെ നേതൃത്വത്തിലുള്ള ഐക്യജനാധിപത്യ മുന്നണി ഗവണ്‍മെന്റ്‌ ഇന്‍വെസ്റ്റിഗേഷനും സര്‍വ്വേകളും തുടര്‍ന്നു നടത്താന്‍ താത്‌പര്യമെടുത്തു.
1983 ഫെബ്രുവരി 1-ന്‌ ഇന്‍വെസ്റ്റിഗേഷന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ സര്‍വ്വേ റിപ്പോര്‍ട്ട്‌ പൂനെ റിസര്‍ച്ച്‌ കേന്ദ്രത്തിന്റെ മോഡല്‍ സറ്റഡിക്കായി സമര്‍പ്പിച്ചു.
1984 അവസാനത്തില്‍ തങ്കശ്ശേരി തീരക്കടല്‍ ഒരു മത്സ്യബന്ധന തുറമുഖവും കാര്‍ഗോ ബര്‍ത്തും നിര്‍മ്മിക്കുന്നതിന്‌ അനുയോജ്യമാണെന്ന്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ പ്രഖ്യാപിച്ചു. ഈ റിപ്പോര്‍ട്ട്‌ 1985 ഫെബ്രുവരി 3-ന്‌ ഗവണ്‍മെന്റിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചു.
പൂനെയിലെ സെന്‍ട്രല്‍ വാട്ടര്‍ ആന്‍ഡ്‌ പവര്‍ റിസര്‍ച്ച്‌ സ്റ്റേഷനിലെ അധികാരികളുമായും കേരളത്തിലെ ഹാര്‍ബര്‍ ഇന്‍ജിനീയറിംഗ്‌ വകുപ്പുമായും ഞാന്‍ നേരിട്ട്‌ ബന്ധപ്പെടുകുയും ചര്‍ച്ചകള്‍ നടത്തുകയും ചെയ്‌തതു മൂലമാണ്‌ 1986 ഏപ്രിലില്‍
തന്നെ കേന്ദ്രഗവണ്‍മെന്റിന്റെ അംഗീകാരത്തിനായി ഈ പദ്ധതി സമര്‍പ്പിക്കുവാന്‍ കഴിഞ്ഞത്‌. കരുണാകരന്‍ ഗവണ്‍മെന്റ്‌ എന്റെ നിര്‍ബന്ധപൂര്‍വ്വമായ അഭ്യര്‍ത്ഥന കണക്കിലെടുത്ത്‌ 1986-87-ലെ സംസ്ഥാന ബഡ്‌ജറ്റില്‍ പദ്ധതിക്കായി ടോക്കണ്‍ തുകയായി 2 ലക്ഷം രൂപ വക കൊള്ളിച്ചു.
1985-ല്‍ കേന്ദ്രമന്ത്രിയായ ഞാന്‍ പദ്ധതിയുടെ നിര്‍മ്മാണാനുവാദ ത്തിനുവേണ്ടി പ്രധാനമന്ത്രി രാജീവ്‌ ഗാന്ധിയുള്‍പ്പെടെ കേന്ദ്ര ഗവണ്‍മെന്റ്‌ തലത്തില്‍ നിരന്തരമായ സമ്മര്‍ദ്ദം ചെലുത്തി. പൂനെയിലെ സെന്‍ട്രല്‍ വാട്ടര്‍ ആന്‍ഡ്‌ പവര്‍ റിസര്‍ച്ച്‌ സ്റ്റേഷനിലെ അധികാരികളുമായും കേരളത്തിലെ ഹാര്‍ബര്‍ ഇന്‍ജിനീയറിംഗ്‌ വകുപ്പുമായും ഞാന്‍ നേരിട്ട്‌ ബന്ധപ്പെടുകുയും ചര്‍ച്ചകള്‍ നടത്തുകയും ചെയ്‌തതു മൂലമാണ്‌ 1986 ഏപ്രിലില്‍
തന്നെ കേന്ദ്രഗവണ്‍മെന്റിന്റെ അംഗീകാരത്തിനായി ഈ പദ്ധതി സമര്‍പ്പിക്കുവാന്‍ കഴിഞ്ഞത്‌. കരുണാകരന്‍ ഗവണ്‍മെന്റ്‌ എന്റെ നിര്‍ബന്ധപൂര്‍വ്വമായ അഭ്യര്‍ത്ഥന കണക്കിലെടുത്ത്‌ 1986-87-ലെ സംസ്ഥാന ബഡ്‌ജറ്റില്‍ പദ്ധതിക്കായി ടോക്കണ്‍ തുകയായി 2 ലക്ഷം രൂപ വക കൊള്ളിച്ചു.
1987 ജനുവരി 17-ന്‌ ശ്രീ രാജീവ്‌ ഗാന്ധി കേരളം സന്ദര്‍ശിച്ചപ്പോള്‍ കൊച്ചിയില്‍ വച്ച്‌ കേന്ദ്ര ഗവണ്‍മെന്റിന്റെ സംസ്ഥാനത്തിനു വേണ്ടിയുള്ള സ്‌പെഷ്യല്‍ പാക്കേജില്‍ നിന്ന്‌ ബ്രേക്കവാട്ടര്‍ നിര്‍മ്മാണ പദ്ധതിക്ക്‌ ആവശ്യമായ ധനസഹായം നല്‍കുമെന്ന്‌ പ്രഖ്യാപിച്ചു. ഈ പ്രഖ്യാപനം മാര്‍ച്ച്‌ 15-ന്‌ കൊല്ലത്തുവച്ച്‌ ആവര്‍ത്തിക്കുകയുണ്ടായി. പ്രധാനമന്ത്രിയെക്കൊണ്ട്‌ പ്രകടമായവിധം അനുകൂല നിലപാട്‌ പ്രഖ്യാപിക്കാന്‍ കേന്ദ്രമന്ത്രി എന്ന നിലയില്‍ എന്റെ അതിപ്രയത്‌നമുണ്ടായിരുന്നു എന്നത്‌ സത്യം മാത്രം.
ഒരു ഘട്ടത്തില്‍ പൂനെ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ വീണ്ടും സാങ്കേതിക തടസ്സം സൃഷ്‌ടിച്ചപ്പോള്‍ മന്ത്രിയായിരുന്ന ഞാന്‍ നേരിട്ട്‌ ആ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി രണ്ടുമൂന്നു ദിവസം നീണ്ടുനിന്ന ചര്‍ച്ചകളിലൂടെ പ്രശ്‌നപരിഹാരം കാണുകയുണ്ടായി.
ഏകീകൃത പദ്ധതി
മത്സ്യബന്ധന തുറമുഖ പദ്ധതികളെ സംബന്ധിച്ചിടത്തോളം കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകള്‍ തുല്യ ചെലവു വഹിക്കുന്ന ഒരു ഏകീകൃത പദ്ധതിയാണ്‌ നിലവിലുള്ളത്‌ എന്ന കാര്യം കേന്ദ്രഗവണ്‍മെന്റ്‌ കാലേകൂട്ടി ത്തന്നെ സംസ്ഥാന ഗവണ്‍മെന്റിനെ അറിയിച്ചിരുന്നു. അതനുസരിച്ചാണ്‌ പ്രധാനമന്ത്രി കാര്യാലയം തങ്കശ്ശേരി പദ്ധതി പ്രധാനമന്ത്രിയുടെ കേരളാ ഫിഷറീസ്‌ പാക്കേജ്‌ സ്‌കീമില്‍ ഉള്‍പ്പെടുത്തിയത്‌.
എന്നാല്‍ മെയ്‌ 1987-ല്‍ നായനാര്‍ ഗവണ്‍മെന്റ്‌ ഭരണം ഏറ്റെടുത്ത ശേഷം ഈ പദ്ധതിക്കുവേണ്ടി മുഴുവന്‍ ചെലവും കേന്ദ്രഗവണ്‍മെന്റ്‌ വഹിക്കണമെന്ന്‌ നിര്‍ബന്ധിച്ചത്‌ അനാവശ്യമായ കാലതാമസത്തിനിടയാക്കി. ഒരു ഘട്ടത്തില്‍ ഈ പദ്ധതി 8-ാം പഞ്ചവത്സര പദ്ധതിയില്‍ ഉള്‍പ്പെടുത്തി യാല്‍ മതി എന്നുള്ള നിലപാട്‌ ഇടതുപക്ഷ ഗവണ്‍മെന്റു കൈകൊണ്ടു.
ഇതേത്തുടര്‍ന്ന്‌ കേന്ദ്ര പ്ലാനിംഗ കൃഷി വകുപ്പ്‌ മന്ത്രിമാരെ ഞാന്‍ നേരില്‍ കണ്ട്‌ ചര്‍ച്ചകള്‍ നടത്തി സാങ്കേതികവും ഭരണപരവുമായ നിരവധി തടസ്സങ്ങള്‍ നീക്കിയതുമൂലമാണ്‌ തങ്കശ്ശേരി തുറമുഖ പദ്ധതി 7-ാം പഞ്ചവത്സര പദ്ധതിയില്‍തന്നെ ഉള്‍ക്കൊള്ളിക്കുവാന്‍ കഴിഞ്ഞത്‌.
ഇടതുപക്ഷ ഗവണ്‍മെന്റ്‌ മുനംബം, പുതിയപ്പ പദ്ധതികള്‍ക്ക്‌ മാത്രം പ്രാധാന്യം നല്‍കികൊണ്ട്‌ തങ്കശ്ശേരി പദ്ധതിയുടെ തീരുമാനം നീട്ടിവയ്‌ക്കുവാന്‍ കേന്ദ്ര സര്‍ക്കാരിനോട്‌ അഭ്യര്‍ത്ഥിക്കുക ഉണ്ടായിട്ടുണ്ട്‌. മുനംബം, പുതിയപ്പ പദ്ധതികള്‍ക്കുവേണ്ടി പകുതി ചെലവ്‌ വഹിക്കാന്‍ തയ്യാറായ ആ ഗവണ്‍മെന്റ്‌ തങ്കശ്ശേരി പദ്ധതിയുടെ പകുതി ചെലവ്‌ വഹിക്കുവാന്‍ സാമ്പത്തിക ശേഷി ഇല്ലെന്ന്‌ കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുകയുണ്ടായി.
പ്രധാനമന്ത്രിയുടെ കേരളവികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള മൂന്ന്‌ പദ്ധതികളും ഒരുമിച്ച്‌ നടപ്പാക്കുമെന്ന്‌ കേന്ദ്രഗവണ്‍മെന്റ്‌ സംസ്ഥാനത്തെ അറിയിച്ചു. എന്നാല്‍ സംസ്ഥാന ഗവണ്‍മെന്റ്‌ വീണ്ടും തങ്കശ്ശേരി പദ്ധതി രണ്ടു ഘട്ടങ്ങളിലായി മാത്രമേ നടപ്പിലാക്കുവാന്‍ സാധിക്കുകയുള്ളു എന്ന്‌ കേന്ദ്രസര്‍ക്കാരിനെ അറിയിക്കുകയുണ്ടായി. പിന്നീട്‌ സംസ്ഥാന ഗവണ്‍മെന്റ്‌ തങ്കശ്ശേരി പദ്ധതിയുടെ ഭാഗമായ കടല്‍ക്ഷോഭത്തില്‍ നിന്നും മണ്ണൊലിപ്പു തടയുവാനുള്ള ബ്രേക്ക്‌ വാട്ടര്‍ നിര്‍മ്മാണ പദ്ധതി ഉപേക്ഷിക്കുകയും ചെയ്‌തു.
ഒരര്‍ത്ഥത്തില്‍ യുഗപ്രഭാവനായ രാജീവ്‌ ഗാന്ധിയുടെ വരദാനമായ തങ്കശ്ശേരി മത്സ്യബന്ധന തുറമുഖം പൂര്‍ണ്ണമായി നടപ്പിലാക്കി അദ്ദേഹത്തെ കൊണ്ടു തന്നെ ഉദ്‌ഘാടനം ചെയ്യിക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. എന്നാല്‍ വിധി അതനുവദിച്ചില്ല. രാജീവ്‌ ഗാന്ധി രാജ്യത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ചു. ഞാന്‍ കൊല്ലം എം. പി. അല്ലാതെയുമായി.
ഈ വസ്‌തുക്കളെല്ലാം കണക്കിലെടുക്കുമ്പോള്‍ ആരെല്ലാമാണ്‌ പദ്ധതിക്കു വേണ്ടി പ്രവര്‍ത്തിച്ചതെന്നും ആരെല്ലാമാണ്‌ പദ്ധതിക്ക്‌ ഇടങ്കോലുകളിട്ടതെന്നും വ്യക്തമായി മനസ്സിലാക്കുവാന്‍ കഴിയും. തങ്കശ്ശേരി തുറമുഖത്തെ മുന്‍ഗണനാക്രമത്തില്‍ താഴ്‌ത്തുകയും ഫയല്‍ വച്ചു താമസിപ്പിക്കുകയും ഉള്‍പ്പെടെ, പദ്ധതി വരാതിരിക്കാനുള്ള എല്ലാ വേലവയ്‌പുകളും അന്നത്തെ സര്‍ക്കാര്‍ നടത്തി. എനിക്കും തുറമുഖത്തിനു വേണ്ടി പ്രവര്‍ത്തിച്ചവര്‍ക്കും സല്‍പേരു നിഷേധിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. ഇത്തരം പ്രവണതകള്‍ കേരളത്തിന്റെ ശാപമാണ്‌. തങ്കശ്ശേരി പദ്ധതിയെപ്പോലുള്ള രാജ്യക്ഷേമപരമായ വികസന പദ്ധതികളില്‍ രാഷ്‌ട്രീയം ഉപേക്ഷിച്ച്‌ കക്ഷിഭേദമന്യേ എല്ലാവരും ഒത്തൊരുമിച്ച്‌ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ കേരളം എങ്ങനെ രക്ഷപ്പെടും?
ഇടതുപക്ഷ സര്‍ക്കാരിന്റെ ഇക്കാര്യത്തിലുള്ള രാഷ്‌ട്രീയവിരോധത്തിലധിഷ്‌ഠിതമായ താത്‌പര്യക്കുറവും അവര്‍ കേന്ദ്ര ഗവണ്‍മെന്റിനു നല്‍കിയ പ്രതികൂല റിപ്പോര്‍ട്ടുകളും കേരള-കേന്ദ്ര ഗവണ്‍മെന്റുകളുടെ ബന്ധപ്പെട്ട ഫയലുകളില്‍ ഔദ്യോഗികരേഖകളായി അവശേഷിക്കുന്നു. RTI ആക്‌ട്‌ പ്രകാരം ഏതു പൗരനും ഈ രാഷ്‌ട്രീയ പകപോക്കലിന്റെ രേഖകള്‍ പരിശോധിക്കാവുന്നതാണ്‌. നീണ്ടകരക്ക്‌ തൊട്ട്‌ തെക്ക്‌ എങ്ങനെ വേറൊരു ഫിഷറീസ്‌ തുറമുഖം വരുമെന്ന്‌ പറഞ്ഞു കളിയാക്കി എന്നെയും ഫാദര്‍ കായാവിലിന്റെ നേതൃത്വത്തിലുള്ള തുറമുഖനിര്‍മ്മാണ ജനകീയ പ്രസ്ഥാനത്തേയും അവഹേളിച്ചവര്‍ വളരെയുണ്ട്‌. ഈ വൈതരണികളെല്ലാം മറികടന്ന്‌ ഈ പ്രോജക്‌ട്‌ പ്രവര്‍ത്തിപഥത്തിലെത്തിച്ചത്‌ കൊല്ലം പാര്‍ല്യമെന്റ്‌ അംഗം എന്ന നിലയില്‍ എന്റെ അനുസൃതവും നിര്‍ബന്ധപൂര്‍വ്വവുമായ സമ്മര്‍ദ്ദം മൂലമാണ്‌ എന്ന വസ്‌തുത ചരിത്രത്തിന്റെ ഭാഗമാണ്‌. എനിക്കത്‌ കൊട്ടി ഘോഷിക്കേണ്ട കാര്യമില്ല. കര്‍മ്മം ചെയ്യാനല്ലാതെ കര്‍മ്മഫലത്തിന്‌ നമുക്കവകാശമില്ല.
ഒരര്‍ത്ഥത്തില്‍ യുഗപ്രഭാവനായ രാജീവ്‌ ഗാന്ധിയുടെ വരദാനമായ തങ്കശ്ശേരി മത്സ്യബന്ധന തുറമുഖം പൂര്‍ണ്ണമായി നടപ്പിലാക്കി അദ്ദേഹത്തെ കൊണ്ടു തന്നെ ഉദ്‌ഘാടനം ചെയ്യിക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. എന്നാല്‍ വിധി അതനുവദിച്ചില്ല. രാജീവ്‌ ഗാന്ധി രാജ്യത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ചു. ഞാന്‍ കൊല്ലം എം. പി. അല്ലാതെയുമായി.
പദ്ധതിയുടെ വിവിധ ഘട്ടങ്ങളിലായി നടന്ന ഒരു പൊതുചടങ്ങു കളിലും ഞാന്‍ ക്ഷണിക്കപ്പെട്ടില്ല. എനിക്കതില്‍ പരാതിയുമില്ല. എന്നാല്‍ കടലിനോട്‌ മല്ലിട്ട്‌ കനകം വിളയിക്കുന്ന കൊല്ലത്തെ മത്സ്യത്തൊഴിലാളി കളുടേയും അവരുടെ ഭാവി പരമ്പരകളുടേയും മനസ്സില്‍ ഞാനെന്ന പൊതുപ്രവര്‍ത്തകന്റെ ഓര്‍മ്മ സ്‌നേഹവായ്‌പോടെ നിലനില്‍ക്കും എന്നെനിക്കുറപ്പുണ്ട്‌. അതൊക്കെ ഒരു പൊതുപ്രവര്‍ത്തകന്‌ ധാരാളം മതി. സുനാമിയുടെ ഘോരതാണ്‌ഡവത്തില്‍ ആലപ്പാടുള്‍പ്പെടെ വടക്കും തെക്കുമുള്ള തീരപ്രദേശങ്ങളില്‍ അനേകജീവിതങ്ങളും സ്വത്തു വകകളും നഷ്‌ടപ്പെട്ടപ്പോള്‍ തങ്കശ്ശേരിയില്‍ മാത്രം അറബിക്കടല്‍ സെന്റ്‌ ആന്റണി ദേവാലയത്തിന്റെ തിരുമുറ്റവും, എനിക്കു പ്രീയപ്പെട്ട, എന്നെ മൂന്നുപ്രാവശ്യം കൊല്ലത്തു വിജയിപ്പിച്ച, മത്സ്യത്തൊഴിലാളികളുടെ കാലുകളും തൊട്ടു വണങ്ങി പിന്‍വാങ്ങിയല്ലോ. ഫാദര്‍ കായാവിലിന്റെ നേതൃത്വത്തിലുള്ള മത്സ്യത്തൊഴിലാളി പ്രവര്‍ത്തകരുടേയും അവരുടെ നിത്യസഹായിയായി ഒരു വ്യാഴവട്ടക്കാലം നിലകൊണ്ട എന്റെയും ജീവിതത്തില്‍ മറ്റൊരനുഗ്രഹം ആവശ്യമില്ലല്ലോ.

No comments:

Post a Comment